പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു

പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു
Mar 20, 2024 11:22 AM | By Editor

പത്തനംതിട്ട: മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അഡ്വ. കെശിവദാസൻ നായർ പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തില്ല. കോൺഗ്രസിൽ എ വിഭാഗത്തിന്‍റെ ശക്തി കേന്ദ്രമായിരുന്ന പത്തനംതിട്ട ജില്ലയിൽ നിലവിലെ നേതൃത്വം ഈ വിഭാഗക്കാരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രതിഷേധത്തിന്‍റെ ഭാഗമായി കൺവൻഷനിൽ നിന്നും വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വകാര്യ സന്ദർശനത്തിനായി അദ്ദേഹം സംസ്ഥാനത്തിന് പുറത്താണെന്നും അതിനാലാണ് പങ്കെടുക്കാൻ കഴിയാത്തതെന്നുമാണ് ശിവദാസൻ നായരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

രണ്ട് തവണ എംഎൽഎയും ഡിസിസി പ്രസിഡന്‍റും ദേശീയ കാർഷിക ബാങ്ക് ചെയർമാനും ആയിരുന്നു പ്രമുഖ സഹകാരി കൂടി ആയ ശിവദാസൻ നായർ. ജില്ലയിൽ കോൺഗ്രസ്, കെഎസ്‌യു പുനസംഘടന മുതൽ എ ഗ്രൂപ്പിനെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ആണ് അദ്ദേഹം യുഡിഎഫ് പത്തനംതിട്ട പാർലമെന്‍റ് കൺവെൻഷനിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി അധ്യക്ഷൻ, എംഎൽഎ എന്ന നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തെ രാഷ്ട്രീയകാര്യ സമിതിയിൽ പരിഗണിക്കാതെ വളരെ ജൂനിയർ ആയവരെ വരെ നിയോഗിച്ചത് ജില്ലയിൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മണ്ഡലം പ്രസിഡന്‍റുമാരുടെ പുനസംഘടനയിൽ പോലും എ ഗ്രൂപ്പ് നേതൃത്വത്തോട് കൂടിയാലോചന നടത്തിയില്ലയെന്നുള്ള ആക്ഷേപം ഉയരുകയാണ്. ശിവദാസൻ നായരുടെ സ്വന്തം മണ്ഡലത്തിൽ പോലും അദ്ദേഹം നൽകിയ പേര് പരിഗണിക്കപ്പെട്ടില്ല. കെഎസ്‌യു പത്തനംതിട്ട ജില്ല പുനഃസംഘടനയിൽ എ ഗ്രൂപ്പിന് അർഹിച്ച പ്രാതിനിത്യം ലഭിച്ചിരുന്നില്ല. 75 അംഗ ജില്ലാ കമ്മിറ്റിയിൽ ഒരാളെ മാത്രമാണ് ശിവദാസൻ നായർ നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത്. ഇതും അതൃപ്തിക്ക് കാരണമായി.

എ വിഭാഗത്തെ ജില്ലയിൽ നയിച്ചിരുന്ന നേതാവ് പീലിപ്പോസ് തോമസ് നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുകയും ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. ഡിസിസി പ്രസിഡണ്ട് ആയിരുന്ന ബാബു ജോർജും വൈസ് പ്രസിഡണ്ട് സജി ചാക്കോയും അടുത്തിടെ സിപിഎമ്മിൽ ചേർന്നു. ഇരുവരും എ വിഭാഗം യുവജന നേതാക്കളായാണ് നേതൃത്വത്തിലേക്ക് എത്തുന്നത്. മറ്റൊരു എ വിഭാഗം നേതാവും മുൻ ഡിസിസി പ്രസിഡന്‍റുമായിരുന്ന പി മോഹൻ രാജിനെയും പുനഃസംഘടനയിൽ പരിഗണിച്ചില്ല.

ജില്ലാ രൂപീകരണത്തിന് മുൻപ് തന്നെ ആന്‍റണി കോൺഗ്രസിനെ നയിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെകെ റോയിസനും നിശ്ശബ്ദനാണ്. ഇതിനിടയിലാണ് മുതിർന്ന നേതാവ് കെ ശിവദാസൻ നായരുടെ ബഹിഷ്കരണം ഉണ്ടായിരിക്കുന്നത്. നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പ്രമുഖനായ നേതാവ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്നത് തെറ്റായ സന്ദേശം പൊതു സമൂഹത്തിൽ നൽകും എന്നതിനാൽ നേതൃത്വം അനുനയ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമതി അംഗവും എ വിഭാഗം നേതാവുമായ എകെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണിയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എന്നതും ശ്രദ്ധേയമാണ്.


Will Pathanamthitta be a headache for the Congress? K Shivdasan Nair abstained from UDF convention

Related Stories
കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..

Mar 27, 2024 12:00 PM

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക്...

Read More >>
ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

Mar 23, 2024 12:54 PM

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ...

Read More >>
 കേരളോത്സവം 2023 കലാമത്സരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ

Mar 18, 2024 11:24 AM

കേരളോത്സവം 2023 കലാമത്സരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ

കേരളോത്സവം;പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഗിറ്റാർ "ഫസ്റ്റ് എ ഗ്രേഡ്"...

Read More >>
Top Stories